📌
*കരുതൽ* : ജനകീയ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചക്കാലത്തെ പ്രവർത്തനങ്ങളുടെയും ഇന്നലത്തെ തൊഴിലിട ശുചീകരണത്തിൻ്റെയും തുടർച്ചയായി ഇന്ന് 5.6.21 ന് *മണിയൂർ* ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർഡ് വികസന സമിതി, ആരോഗ്യ ശുചിത്വ പോഷണ സമിതി , ആർ ആർടി എന്നിവയുടെ നേതൃത്വത്തിൽ മഴക്കാല ജന്യ രോഗങ്ങളായ എലിപ്പനി, ഡെങ്കിപ്പനി,കോളറ, മഞ്ഞപ്പിത്തം എന്നിവയെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ വിപുലമായ ജനകീയ ശുചീകരണ പരിപാടി നടത്തി.
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടനം വൈസ് പ്രസിഡണ്ട് നിർവഹിച്ചു.
RRT വളണ്ടിയർമാർ, തൊഴിലുറപ്പ് പ്രവർത്തകർ,
ആശ വർക്കർമാർ, പ്രദേശത്തെ വിവിധ സാംസ്കാരിക സംഘടനയുടെ പ്രതിനിധികൾ, രാഷ്ട്രീയ-യുവജന സംഘടനയിലെ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരെയൊക്കെ അണിചേർത്ത്,
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഓരോ വാർഡിലെയും വിവിധ പൊതുയിടങ്ങൾ ശുചീകരിച്ചു.
